THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രധാനമന്ത്രിയു ടെ ജന്മദിനത്തിൽ രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ; 2.50 കോടി ഡോസ് വാക്സിനേഷൻ ലക്ഷ്യമിട്ട് ...

പ്രധാനമന്ത്രിയു ടെ ജന്മദിനത്തിൽ രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ; 2.50 കോടി ഡോസ് വാക്സിനേഷൻ ലക്ഷ്യമിട്ട് ആരോഗ്യ പ്രവർത്തകർ

ന്യൂദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ കോവിഡ്-19 വാക്സിനേഷനിൽ റെക്കോർഡ് നേട്ടം.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് വരെ 2.21 കോടി ഡോസ് വാക്സിനാണ് നൽകിയത്. വാക്സിനേഷനിൽ ചൈനയെ മറികടക്കുക എന്നതാണ് ലക്ഷ്യം.

2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍രെ വാക്സീൻ ചെയ്ത രാജ്യം. രാത്രിയോടെ ഇത് പിന്നിടാൻ കഴിയുമെന്നാണ് കേന്ദ്രം കരുതുന്നത്.

അതേസമയം നരേന്ദ്ര മോദിയുടെ പൊതുസേവനത്തിലെ 20 വർഷം അടയാളപ്പെടുത്താനായി 20 ദിവസത്തെ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിരുന്നു.
“സേവ സമർപ്പണ് അഭിയാൻ” എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റിനാണ് നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ വെള്ളിയാഴ്ചയോടെ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments