THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഷീൽഡിനെ അംഗീകരിച്ച് യുകെ

കൊവിഷീൽഡിനെ അംഗീകരിച്ച് യുകെ

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനെ അംഗീകരിച്ച് യുകെ. ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് വാക്‌സിന് യുകെ അംഗീകാരം നൽകിയത്. ആസ്ട്രാസെനകയുടെ കൊവിഷീൽഡ് വാക്‌സിൻ അംഗീകരിച്ചുകൊണ്ടുള്ള പുതിയ പട്ടികയാണ് യുകെ പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ ഫൈസർ, മോഡേണ, ജാൻസൺ എന്നീ വാക്‌സിനുകൾക്ക് മാത്രമാണ് യുകെ അംഗീകാരം നൽകിയിരുന്നത്. മറ്റ് വാക്‌സിനുകൾ സ്വീകരിച്ച് രാജ്യത്തെത്തുന്നവർ പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഇന്ത്യ രംഗത്തെത്തുകയായിരുന്നു.

ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ വാക്‌സിൻ സ്വീകരിച്ചവർ യുകെയിൽ എത്തിയാൽ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നിലപാട് വിവേചനപരമാണ് എന്നാണ് ഇന്ത്യ പറഞ്ഞത്. ഈ നിർദ്ദേശം തിരുത്തിയില്ലെങ്കിൽ സമാനമായ നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് വിദേശകാര്യമന്ത്രാലയം താക്കീത് നൽകിയത്.

ഇതിന് പിന്നാലെയാണ് കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകുന്നതായി യുകെ അറിയിച്ചത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്നവർക്ക് ഇളവുകൾ നൽകണം എന്നത് സംബന്ധിച്ചും മാർഗരേഖ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ മാർഗരേഖയിൽ ഇന്ത്യയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോകുന്നവർക്ക് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments