ന്യൂഡൽഹി : ഡൽഹിയിലെ പ്രമുഖ ആശുപത്രിയിൽ തീപിടുത്തം. സഫ്ദാർജങ് ആശുപത്രിയിലെ നഴ്സിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്ന് അധികൃർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.