THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഒളിപ്പിച്ചു വെച്ച 96 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പിടിച്ചെടുത്തു

ഒളിപ്പിച്ചു വെച്ച 96 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: നാട് ശ്വാസവായുവിനായി നെട്ടോട്ടമോടുമ്പോൾ പൂഴ്ത്തി വെയ്പ്പുകാരാണ് വിപണി നിയന്ത്രിക്കുന്നത്. ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഒരു റസ്റ്റോറൻറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 96 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പിടിച്ചെടുത്തു. ദക്ഷിണ ഡൽഹിയിലെ ഖാൻ ചാച്ച റസ്റ്റോറൻറിലായിരുന്നു പോലീസിൻറെ റെയ്ഡ്.

സമീപത്ത് തന്നെയുള്ള ലോധി കോളനി,നെർജ് റസ്റ്റോറൻറ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ 419 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പിടിച്ചെടുത്തിരുന്നു.

പിടിച്ചെടുത്ത ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് വിപണിയിൽ ഏതാണ്ട് 69,999 രൂപയാണ് വരുന്നത്. പ്രദേശത്ത് പട്രോളിങ്ങ് നടത്തുന്നതിനിടയിൽ കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്.

ഡൽഹിയിൽ കടുത്ത ഓക്സിജൻ ക്ഷാമം നില കിട്ടാത്ത അവസ്ഥയിലാണ്. ഓക്സിജൻറെ ലഭ്യതയിൽ വ്യക്തത വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments