THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India ഇന്ത്യയിൽ നിന്നുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് മ്യാന്മറിലെത്തി

ഇന്ത്യയിൽ നിന്നുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് മ്യാന്മറിലെത്തി

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത കൊറോണ വാക്‌സിന്റെ ആദ്യ ബാച്ച് മ്യാന്മറിൽ എത്തി. സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമ്മച്ച കൊവിഷിൽഡ് വാക്‌സിനാണ് അയൽ രാജ്യമായി മ്യാന്മറലേക്ക് കയറ്റിയയച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

അയൽ രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണത്തിൽ മുൻഗണന നൽകുക എന്നതിന്റെ ഭാഗമായാണ് കൊവിഷീൽഡ് വാക്‌സിൻ മ്യാന്മറിന് കൈമാറിയിരിക്കുന്നത്. 1.5 മില്ല്യൺ ഡോസ് വാക്‌സിനാണ് രാജ്യത്ത് എത്തിച്ചത്.

ഇതിന് മുൻപ് നേപ്പാൾ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ വിതരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments