THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് ഡിസംബർ 31വരെ നീട്ടി

അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് ഡിസംബർ 31വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് നവംബർ 30വരെ ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഡിസംബർ 31 വരെ വിലക്ക് നീട്ടിയത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും ബാധകമല്ല. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന വന്ദേഭാരത് ദൗത്യം ഉൾപ്പെടെയുള്ള ഡിജിസിഎയുടെ പ്രത്യേക അനുമതിയുള്ള സർവീസുകളെയും വിലക്ക് ബാധിക്കില്ല. ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്ന നിലവിലെ 18 രാജ്യങ്ങളുമായുള്ള നിയന്ത്രണ വിധേയമായ വിമാന സർവീസുകൾ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments