THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, March 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി

ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,732 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും താഴ്ന്ന കേസുകളാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,87,850 ആയി. ആകെ രോഗബാധിതരിൽ ഇതുവരെ 97,61,538 സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 95.81 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 2,78,690 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സിയിലിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,430 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് നിലവിൽ 2.74 ശതമാനം പേര് മാത്രമാണ് ചികിത്സയിലുള്ളത്. 279 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിനെ തുടർന്നുള്ള ആകെ മരണം 2,78,690 ആയി. കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായാണ് തുടർച്ചയായി 300 ൽ താഴെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments