THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കുൽഭൂഷൺ ജാദവ് കേസ്: വാദം അടുത്ത മാസത്തേക്ക് മാറ്റി

കുൽഭൂഷൺ ജാദവ് കേസ്: വാദം അടുത്ത മാസത്തേക്ക് മാറ്റി

ഇസ്ലാമാബാദ്: ചാരപ്രവർത്തി ആരോപിച്ച് പാകിസ്ഥാൻ തടവിലാക്കിയ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിൻറെ കേസിലെ വാദം അടുത്ത മാസം 15ലേക്ക് മാറ്റി. വാദങ്ങൾക്ക് ഇന്ത്യ ഹാജരാവുന്നില്ലെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.

ഇന്ത്യൻ സർക്കാർ മന:പൂർവ്വം കോടതി വാദത്തിൽ പങ്കാളിയാവുന്നില്ലെന്നും പാകിസ്ഥാൻ കോടതിയുടെ മുമ്പിലുള്ള വിചാരണയെ എതിർക്കുന്നുവെന്നും അഭിഭാഷകനെ നിയമിക്കാൻ വിസമ്മതിച്ചതായും പാക് അറ്റോർണി ജനറൽ ജാവേദ് ഖാൻ കോടതിയിൽ പറഞ്ഞു.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻറെ നടപടിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു . ശിക്ഷാവിധി അവലോകനം ചെയ്യണമെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ നയതന്ത്ര പരിരക്ഷ നൽകണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി 2019 ജൂലൈയിൽ വിധി പ്രസ്താവം നടത്തിയിരുന്നു.

ചാരവൃത്തി, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജാദവിനെ പാകിസ്താൻ തടവിലാക്കിയത്. 2017 ഏപ്രിലിൽ പാകിസ്താൻ സൈനിക കോടതി ജാദവിനെതിരെ വധശിക്ഷയും വിധിച്ചിരുന്നു.കോടതി നടപടികളിൽ ഇന്ത്യ പങ്കാളിയല്ലെന്ന് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ഹോക്കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments