THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news താലിബാനിൽ ചേരുമെന്ന ഭീഷണി മുഴക്കി ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തിൽ അറസ്റ്റിൽ

താലിബാനിൽ ചേരുമെന്ന ഭീഷണി മുഴക്കി ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: താലിബാനിൽ ചേരുമെന്ന ഭീഷണി മുഴക്കി വീട്ടിൽ ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തിൽ അറസ്റ്റിലായി. ഇസ്രയേലിൽ ബോംബ് സ്‌ഫോടനം നടത്തണമെന്നും അല്ലെങ്കിൽ ഇസ്രയേലിൽ ചാവേർ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞതായി പിതാവ് തന്നെയാണ് പൊലീസിൽ അറിയിച്ചതെന്ന് കുവൈത്തി മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മകൾ താലിബാനിൽ ചേരുമെന്നും ഇസ്രയേലിൽ ചാവേർ സ്‌ഫോടനം നടത്തുമെന്നും പറഞ്ഞ തനിക്ക് വാട്‌സ്ആപിൽ മെസേജ് അയച്ചുവെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്. കുവൈത്തിലെ ഖൈതാൻ പൊലീസ് സ്റ്റേഷനിലാണ് പിതാവ് പരാതി നൽകിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സ്റ്റേറ്റ് സെക്യൂരിറ്റി പൊലീസിന് കൈമാറി. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ ഖൈതാനിൽ നിന്നുതന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments