THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, October 18, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്

കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്

ന്യൂഡൽഹി: കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പരിപാടിയിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അദ്ദേഹം ട്വിറ്ററിൽ കുറിച്ച വാക്കുകൾ മലയാളികൾക്കിടെ തരംഗമായിരിക്കുകയാണ്. നേരത്തെ കേരളപ്പിറവി ദിനത്തിലും ഓണത്തിനുമെല്ലാം പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നാളെയാണ് കേരളത്തിലെത്തുന്നത്. 6000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ബിപിസിഎല്ലിന്റെ പുതിയ കെമിക്കൽ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments