THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്

കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്

മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകൻ കരൺ ജോഹറിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ നോട്ടീസ് അയച്ചു. 2019–ൽ അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഒരു പാർട്ടിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ദീപിക പദുകോൺ, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, വരുൺ ധവാൻ, വിക്കി കൗശൽ തുടങ്ങി പ്രമുഖ താരങ്ങൾ പങ്കെടുത്ത പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് എൻസിബി ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments