THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമിയുടെ സത്യപ്രതിജ്ഞ ഇന്ന്

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമിയുടെ സത്യപ്രതിജ്ഞ ഇന്ന്

പുതുച്ചേരി: ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷൻ എൻ രംഗസാമി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് സാഹചര്യത്തിൽ രാജ്നിവാസിൽ ചെറിയ ചടങ്ങ് നടത്തിയാണ് രംഗസാമി മൂന്നാം തവണയും പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്നത്. 

ലഫ്റ്റനന്റ് ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലികൊടുക്കും. രംഗസാമി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലുന്നത്. തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments