ന്യൂഡല്‍ഹ : പുകയില ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് നിലവിലുള്ള പുകയില നിരോധനനിയമം 2003ലാണ് (COTPA 2003) സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞു . പുകയില നിരോധന നിയമത്തിന്റെ 7ാം വകുപ്പും ഭേദഗതി ചെയ്തു. നിലവില്‍ 18 വയസ്സാണു പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പുതിയ ഭേദഗതിപ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയിലോ വില്ക്കുകയോ വില്ക്കാന് പ്രേരിപ്പിക്കുകയോ ചെയ്യരുത്.നിയമം തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും. ഇതിനു പുറമേ നിര്‍ദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച് അളവില്‍ പുകയില ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേര്‍ക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കിയേക്കും.
പുകവലിക്കാനുള്ള പ്രായം 21 വയസ്സായി ഉയർത്തും
By globalindia
0
210
Previous articleകവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു
Next articleകോവിഡ്: യുകെയിൽ 20 ലക്ഷം ഡോസുകൾ വിതരണം ചെയ്യും
RELATED ARTICLES
ജോ ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റിൽ പാസായി
globalindia - 0
വാഷിംഗ്ടൺ, ഡി.സി:പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റ് പാസാക്കി .വെള്ളിയാഴ്ച പകൽ തുടങ്ങി രാത്രിയും കടന്ന് ശനിയാഴ്ച (ഇന്ന്) ഉച്ച വരെ തുടർന്ന സമ്മേളനത്തിന് ശേഷം സെനറ്റിലെ 50...
സ്ഥാനാര്‍ത്ഥി ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിനിരത്തിയതിനു പിന്നില്‍ പിണറായി വിജയൻ
globalindia - 0
സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറി. ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിയതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബുദ്ധിയാണെന്നാണ് അണിയറയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്.
കണ്ണൂരില്‍ പി.ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ തുറന്ന...
ഐഎംഡിബി റേറ്റിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിയായ് ദൃശ്യം 2
globalindia - 0
ഐഎംഡിബി റേറ്റിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയുമായി ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ദൃശ്യം 2. വെബ് സീരിയസുകളുടെയും സിനിമകളുടെയും ഓൺലൈൻ ഡേറ്റാബേസ് ആയ ഐഎംഡിബി റേറ്റിങ്ങിൽ 8.8 നേടിയാണ്...