THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India യാത്രക്കിടെ സ്​പൈസ്​ ജെറ്റ് വിമാനത്തി​നകത്ത്​​ തീ പിടിത്തം

യാത്രക്കിടെ സ്​പൈസ്​ ജെറ്റ് വിമാനത്തി​നകത്ത്​​ തീ പിടിത്തം

ന്യൂഡൽഹി: യാത്രക്കിടെ വിമാനത്തി​നകത്ത്​ പുക ഉയർന്നതിനെ തുടർന്ന്​ പറന്നുയർന്ന്​ നാല്​ മിനിട്ടിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി. കൊൽക്കത്തയിൽ നിന്ന്​ ബാഗ്​ഡോഗ്രയിലേക്ക്​ പുറപ്പെട്ട സ്​പൈസ്​ ​ജെറ്റിന്റെ എസ്​.ജി 275 നമ്പർ വിമാനമാണ്​ കാബിനിൽ തീ പടർന്നതായി പൈലറ്റ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ തിരിച്ചിറക്കിയത്​. 4.33നാണ്​ വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്നത്​. ഉടനടി തന്നെ കാബിനിൽ പുക ഉയരുന്നത്​ ശ്രദ്ധയിൽ പെട്ടു. തുടർന്ന്​ ഇക്കാര്യം പൈലറ്റ്​ എ.ടി.സി ഉദ്യോഗസ്ഥരെ അറിയിക്കുകയും പറന്നുയർന്ന്​ നാല്​ മിനിട്ടിനു ശേഷം വൈകുന്നേരം 4.37ന്​ വിമാനം കൊൽക്കത്ത വിമാനത്താവളത്തിലേക്ക്​ തിരിച്ചിറക്കുകയുമായിരുന്നു.

ജോലിക്കാരും യാത്രക്കാരുമുൾപ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 69 പേരും സുരക്ഷിതരാണ്​. പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്ര, സുരക്ഷ ഉപദേഷ്​ടാവ്​ സുരജിത്ത്​ കർ പുർകയസ്​ത്ര എന്നിവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിമാനത്തിനകത്ത്​ പുക ഉയർന്നതെന്തുകൊണ്ടാണെന്ന്​​ എൻജിനീയറിങ്​ വിഭാഗം പരിശോധിച്ചു വരികയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments