THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പു നൽകി വി. മുരളീധരൻ

സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പു നൽകി വി. മുരളീധരൻ

ന്യുഡൽഹി: ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പു നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.

ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സൗമ്യയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും അനുശോചനം അറിയിച്ചതായും വി. മുരളീധരൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘർഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും സംയമനം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments