THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ‘ആര്‍ക്കും അധികാരം വിട്ടുകൊടുക്കില്ല’; പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്കിട്ട് ഇ ശ്രീധരന്‍

‘ആര്‍ക്കും അധികാരം വിട്ടുകൊടുക്കില്ല’; പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്കിട്ട് ഇ ശ്രീധരന്‍

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെക്‌നോക്രാറ്റ് ഇ ശ്രീധരന്‍. കേരളത്തിന്റേത് ഏകാധിപത്യ ഭരണമാണെന്നും അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

‘അദ്ദേഹം ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്.’ എന്നായിരുന്നു ഇ ശ്രീധരന്റെ പരാമര്‍ശം.

കേരളത്തിലേത് അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ജനങ്ങളുടെ ഇടയില്‍ സര്‍ക്കാരിന് മോശം പ്രതിച്ഛായയാണ്. കോടികള്‍ ചെലവിട്ട് പരസ്യം നല്‍കലാണ് ഇപ്പോള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്കാണെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments