കൊച്ചി• കോവിഡ് ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുളവുകാട് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർ എം.എസ്. ജസ്ന (37) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കാഞ്ഞിരമറ്റം മണക്കാട്ട് പരേതനായ സെയ്ത് മുഹമ്മദിന്റെ മകളാണ്. സംസ്കാരം ഇന്നു വൈകിട്ട് നാലു മണിക്ക് കാഞ്ഞിരമറ്റം ജുമാ മസ്ജിദിൽ.