THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തിരുവല്ലയിൽ പ്രൊഫ: പി.ജെ.കുര്യൻ;റാന്നി കേരളാ കോൺഗ്രസിന്

തിരുവല്ലയിൽ പ്രൊഫ: പി.ജെ.കുര്യൻ;റാന്നി കേരളാ കോൺഗ്രസിന്


തിരുവല്ല: യുവാക്കൾക്ക് കൂടുതൽ സീറ്റുകൾ നൽകണമെന്നും മുൻപ് മത്സരിച്ചിട്ടുള്ള മുതിർന്ന നേതാക്കൾ വിട്ടുനിൽക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുമ്പോഴും തിരുവല്ലയിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് പ്രൊഫ :പി ജെ കുര്യൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് ഉറപ്പായി ;റാന്നി കേരളാ കോൺഗ്രസിന്.

The Vice President, Shri M. Venkaiah Naidu at an event to give farewell to the Deputy Chairman of Rajya Sabha, Prof. P.J. Kurien, in New Delhi on July 01, 2018..The Union Minister for Electronics & Information Technology and Law & Justice, Shri Ravi Shankar Prasad and the Minister of State for Parliamentary Affairs and Statistics & Programme Implementation, Shri Vijay Goel and other dignitaries are also seen..

മാർത്തോമാ സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പി.ജെ കുര്യൻ മത്സരിക്കുന്നതിനോട് സഭ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ഇതിന് യുഡിഎഫ് നേതൃത്വത്തിൽ ധാരണയായതായുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.എൻ എസ് എസ്  ശക്തി കേന്ദ്രം കൂടിയായ തിരുവല്ലയിൽ പി ജെ കുര്യനെ സ്ഥാനാര്ഥിയാക്കണമെന്നാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെയും താല്പര്യം . മധ്യതിരുവിതാകൂറിലെ സമുദായനേതാക്കളുമായി പി ജെ കുര്യനുള്ള ദിര്ഘനാളത്തെ ബന്ധം പി ജെ കുര്യന് ഗുണം ചെയ്യും .മലങ്കര കത്തോലിക്ക സഭയും യാക്കോബാ ഓർത്തഡോക്സ് വിഭാഗങ്ങളുംഎസ് എൻ ഡി പിയും മറ്റു മത വിഭാഗങ്ങളും കുര്യന് പിന്തുണ അറിയിച്ചുവെന്നാണ് അറിയുവാൻ കഴിയുന്നത് . യു ഡി എഫ് അധികാരത്തിൽ എത്തിയാൽ പ്രമുഖമായ വകുപ്പ് പി ജെ കുര്യന് ലഭിക്കുമെന്നുള്ളത്  തിരുവല്ലയിൽ  കുര്യന്  വോട്ടർമാരുടെ ഇടയിൽ സ്വികാര്യ്ത വർധിപ്പിക്കും .രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യന് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. കൂടാതെ, കേരള കോൺഗ്രസിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യസഭാ സീറ്റ് അവർക്ക് നൽകിയതിൽ പി.ജെ കുര്യൻ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പി.ജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെ യുവാക്കൾ എതിർക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ആറ് ലോക്‌സഭകളിൽ അംഗമായിരുന്ന പി.ജെ കുര്യൻ 2005ലാണ് രാജ്യസഭയിൽ എത്തിയത്.മാത്യു ടി തോമസാണ് 2006 മുതൽ തിരുവല്ലയിൽ നിന്നുള്ള എംഎൽഎ. അതെ സമയം, രണ്ട് മാർത്തോമാ സഭാവിശ്വാസികൾ തന്നെ ഇടത്, വലത് മുന്നണികളിൽ നിന്ന് സ്ഥാനാർത്ഥികൾ ആകുന്നതിനോടും സഭ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാത്യു ടി തോമസ് ഇത്തവണ മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്.

കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് ഘടകകക്ഷിയായിരുന്ന കാലത്ത് സ്ഥിരമായി വിജയിച്ചുകൊണ്ടിരുന്ന സീറ്റാണ് തിരുവല്ല.1991മുതൽ മാമ്മൻ മത്തായിയും പിന്നീട് മാമ്മൻ മത്തായിയുടെ ഭാര്യ എലിസബെത്ത് മാമ്മനും തിരുവല്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006ൽ വിക്ടർ ടി തോമസിനെ പരാജയപ്പെടുത്തിയാണ് മാത്യു ടി തോമസ് തിരുവല്ലയിൽ വിജയിച്ചത്. 2016ൽ കേരള കോൺഗ്രസിൽ നിന്നും ജോസഫ് എം പുതുശേരിയായിരുന്നു മാത്യു ടി തോമസിനെതിരെ മത്സരിച്ചത്.

ഇത്തവണ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് വന്നതിനാൽ അവർക്ക് സീറ്റ് നൽകിയേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. പി ജെ കുര്യന് സിറ്റ് ഉറപ്പായത്തോടുകൂടി അദ്ദേഹം മണ്ഡലത്തിലെ പരിപാടികളിൽ സജീവമായി . തന്റെ വർഷങ്ങളായുള്ള സൗഹൃദബന്ധം ഉപയോഗിച്ച്  പ്രവർത്തനം താഴെ തലത്തിൽ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments