THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, August 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam പത്തനംതിട്ടയുടെ വികസനത്തിന് പ്രതീക്ഷയേകി സാമുവല്‍ കിഴക്കുപുറം

പത്തനംതിട്ടയുടെ വികസനത്തിന് പ്രതീക്ഷയേകി സാമുവല്‍ കിഴക്കുപുറം

പത്തനംതിട്ട: പത്തനംതിട്ടക്കാര്‍ക്ക് സുപരിചിതനായ തീപ്പൊരി നതാവ് സാമുവേല്‍ കിഴക്കുപുറം ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ മല്‍സരിക്കുകയാണ്. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജിന്റെ പിന്‍ഗാമിയായി, അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അതെ മണ്ഡലത്തില്‍ നിന്നുമാണ് സാമുവേല്‍ കിഴക്കുപുറം ജനവിധി തേടുന്നത്.

എണ്‍പതുകളില്‍ പത്തനംതിട്ട ജില്ലയില്‍ എ.കെ ആന്റണിയുടെയും വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവരുടെയും പതാകാ വാഹകനായി ശ്രദ്ധ നേടിയ വ്യക്തിയാണ് സാമുവല്‍. വിദ്യാര്‍തഥി, യുവജന നേതാവായി മികവു കാട്ടിയ സാമുവല്‍, തന്റെ നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി മൂലം ഉണ്ടായ കടക്കെണിയാല്‍ ഇടയ്ക്ക് പ്രവാസജീവിതും തെരെഞ്ഞെടുത്തു. എങ്കിലും കര്‍മഭൂമിയിലും പ്രവാസി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതിനും പ്രവാസി ഷേമ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്‍ നിരയില്‍ ഉണ്ടായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ആയിരുന്നു സാമുവല്‍ ഗള്‍ഫിലെത്തുന്നത്.

ഇക്കാലത്തിനിടയില്‍ താന്‍ കൈ പിടിച്ചു നേതൃ രംഗത്ത് കൊണ്ടുന്നവര്‍ തനിക്ക് മുന്‍പേ നടന്നുപോകുന്നത് സന്തോഷപൂര്‍വ്വും സാമുവല്‍ നോക്കിനിന്നു. പ്രവാസ ജീവിതും അവസാനിപ്പിച്ച് തിരികെ വന്നപ്പോള്‍ പത്തനംതിട്ട രണ്ടു കൈയും നിട്ടി സ്വീകരിച്ചുവെന്നത് അദ്ദേഹം അര്‍ഹിക്കുന്ന ജനകീയമുഖത്തിന്റെ കൈ അടയാളമാണ്.

മുന്‍ കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജന. സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, പത്തനംതിട്ട ജില്ല ജന. സെക്രട്ടറി, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി, ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്‌റൈന്‍ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ സമൂഹത്തിഹത്തിന്റെ അംഗീകാരത്തിന് പാത്രീഭൂതനായ സാമുവല്‍ കിഴക്കുപുറം എതിരാളികള്‍ക്ക് ഒരു ചെറു ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാത്ത സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രതാകമാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാലപ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബറായി തുടക്കം. മൈലപ്രാ ഡിവിഷനില്‍ നിന്നും വിജയിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത്. പതിറ്റാണ്ടുകളുടെ രാഷ്ട്രിയ പാരമ്പര്യം, പെരുമാറ്റം കൊണ്ടും സേവനസന്നദ്ധനായി എപ്പോഴും ജനങ്ങള്‍ക്കൊപ്പം എന്നും നിലകൊള്ളുന്ന നേതാവ് എന്ന നിലയിലും ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാമുവല്‍ കിഴക്കു പുറത്തിന്റെ വിജയത്തിന് മുതല്‍ കുട്ടാകുമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു.

അതോടൊപ്പം ജില്ലയിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും സംഘടനാ ചുമതലയുള്ള ജില്ലാ സെകാട്ടറിയെന്ന നിലയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കിഴക്കുപുറത്തെയും മുന്‍ഗണനാ ലിസ്റ്റില്‍ കേണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments