THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ‘യോഗിയുടെ കാല് കഴുകിയ വെള്ളംകുടിക്കാനുള്ള യോഗ്യതയേ പിണറായിക്കുള്ളൂ’; കെ സുരേന്ദ്രന്‍

‘യോഗിയുടെ കാല് കഴുകിയ വെള്ളംകുടിക്കാനുള്ള യോഗ്യതയേ പിണറായിക്കുള്ളൂ’; കെ സുരേന്ദ്രന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ സുരേന്ദ്രന്‍ രംഗത്തെത്തി. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായിക്കുള്ളൂവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്വന്തം പരാജയം മറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാപട്യത്തിന്റേയും ഇരട്ടത്താപ്പിന്റേയും പര്യായമായി മുഖ്യമന്ത്രി മാറിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അത് ബിജെപിയും യുഡിഎഫും തമ്മിലുള്ള കളിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാല്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിയെന്ന നിലയില്‍ യുഡിഎഫും ബിജെപിയും ഇത്തരം വിഷയങ്ങളില്‍ സമാനമായിട്ടുള്ള അഭിപ്രായങ്ങള്‍ പറയും. അത് എല്ലാ കാലത്തും നടത്തുന്നതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫും ബിജെപിയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഹുലിനെ വിമര്‍ശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായി വിജയനുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സിപിഐഎമ്മില്‍ ചെലവ് നടത്തുന്നത് പോലും. കോണ്‍ഗ്രസിന്റെ ഔദാര്യം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ എവിടെയായിരിക്കുമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments