THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, September 17, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് നിർമ്മാണ ഉത്‌ഘാടനം ശ്രീ മോൻസ് ജോസഫ്...

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് നിർമ്മാണ ഉത്‌ഘാടനം ശ്രീ മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു


കോട്ടയം :വേൾഡ് മലയാളീ കൗൺസിൽ നിർമിച്ചു നൽകുന്ന 25 വീടുകളുടെയും കമ്മ്യൂണിറ്റി & സ്കിൽ ഡെവലൊപ്മെന്റ് കേന്ദ്ര സമുച്ചയത്തിന്റെയും ശിലാസ്ഥാപനം എം എൽ എ മോൻസ് ജോസഫ് നിർവഹിച്ചു

ഇക്കഴിഞ്ഞ ജനുവരി 27 , വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു നാലുമണിക്ക് കോട്ടയം കിടങ്ങൂരടുത്തു കടപ്ലാമറ്റം, മാറിടം കത്തോലിക്ക പള്ളിസമീപം ഡബ്ല്യൂ എം സി ഗ്ലോബൽ പ്രസിഡന്റ് ശ്രി ജോണി കുരുവിള സംഭാവനയായി നൽകിയ ഒരേക്കർ അംച്‌സെന്റ്‌ സ്ഥലത്തു , ഡബ്ല്യൂ എം സി പ്രൊവിൻസുകളും പ്രമുഖ അംഗങ്ങളും സ്പോൺസർ ചെയ്തു പണിയാരംഭിക്കുന്ന 25 വീടുകളുടെയും അതോടൊപ്പമുള്ള സാംസ്‌കാരിക , തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും നിര്മാണോൽഘാടനം ബഹുമാന്യ എം എൽ എ ശ്രീ മോൻസ് ജോസഫ് നിർവഹിച്ചു . തദവസരത്തിൽ , ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോസ്‌മോൻ മുണ്ടക്കൽ , കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് , ശ്രി ജോയ് കല്ലൂപുര ,
ശ്രി സി സി മൈക്കിൾ , കിടങ്ങൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ബോബി മാത്യു , കിടങ്ങൂർ പഞ്ചായത്ത് അംഗം ശ്രീമതി ലൂസി ജോർജ്, കോട്ടയം വികാർ ജനറൽ ഫാദർ മൈക്കൾ വെട്ടുകാട്ടിൽ , ശ്രി ജോർജ് കുളങ്ങര ( പ്രൊജക്റ്റ് പേട്രൺ ) , അമേരിക്കൻ പ്രവാസി ജോസ് തെക്കനാട്ട് എന്നിവർ ആശംസകൾ നൽകി പ്രസംഗിച്ചു .
കൂടാതെ ഡബ്ല്യൂ എം സി ഗ്ലോബൽ പ്രസിഡന്റ് , ശ്രീ ജോണി കുരുവിള( പ്രൊജക്റ്റ് ചെയർ) , ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ . ടി പി വിജയൻ( പ്രൊജക്റ്റ് സെക്രട്ടറി ) , ഗ്ലോബൽ വിമെൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ , ഗ്ലോബൽ പരിസ്ഥിതി സംരക്ഷണ ഫോറം ചെയര്മാന് അഡ്വക്കേറ്റ് ശിവൻ മഠത്തിൽ , മുൻ ഗ്ലോബൽ വൈസ് ചെയർ ബേബി മാത്യു സോമതീരം , ഇന്ത്യ റീജിയൻ ചെയര്മാന് ഡോക്ടർ നടക്കൽ ശശി ( പ്രൊജക്റ്റ് -സ്കിൽ ഡെവലൊപ്മെന്റ് സെന്റര് ഇൻചാർജ് ) ഇന്ത്യ റീജിയൻ പ്രസിഡന്റ് പി എൻ
രവി ( പ്രൊജക്റ്റ് – ടെക്നിക്കൽ ഇൻചാർജ് ) അമേരിക്ക റീജിയൻ ചെയര്മാന് ഹരി നമ്പൂതിരി( പ്രൊജക്റ്റ് പി ആർ ഓ ) , ഇന്ത്യ റീജിയൻ സെക്രട്ടറി തുളസീധരൻ നായർ , വള്ളുവനാട് പ്രൊവിൻസ് ചെയർ, ജോസ് പുതുക്കാട് , മുൻ കേരളാ കൌൺസിൽ ചെയർ സുജിത് ശ്രീനിവാസൻ ( പ്രൊജക്റ്റ് ഖജാൻജി ) എന്നിവർ യോഗത്തിൽ അഭിസംബോധന ചെയ്തു സംസാരിച്ചു .
കൂടാതെ , ഡബ്ല്യൂ എം സി കൊല്ലം ചാപ്റ്റർ പ്രസിഡന്റ് ബി ചന്ദ്രമോഹൻ , മുൻ ഇന്ത്യ റീജിയൻ വിമെൻസ് ഫോറം പ്രസിഡന്റ് സെലീന മോഹൻ , മിഡിൽ ഈസ്റ്റ് റീജിയൻ വിമെൻസ് ഫോറം സെക്രട്ടറി ഷീല രജി , മിഡിൽ ഈസ്റ്റ് റീജിയൻ യൂത്ത് ഫോറം സെക്രട്ടറി രേഷ്മ റെജി , മാഞ്ചസ്റ്റർ പ്രൊവിൻസ് സെക്രട്ടറി സാജൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു .
ഗ്രാമവാസികളായ മറ്റു പല പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന പ്രസ്തുത യോഗത്തിനു മാറ്റുകൂട്ടുമാറു ദ്രോണാചാര്യ തോമസ് മാഷും ഡബ്ല്യൂ എം സി സ്പോർട്സ് അക്കാഡമി കുട്ടികളും പങ്കെടുത്തു . ഈ മാസം കോഴിക്കോട് വച്ച് നടത്തിയ സ്റ്റേറ്റ് ജൂനിയർ കായിക മത്സരങ്ങളിൽ ഒന്നാമതെത്തിയ എട്ടു കുട്ടികൾക്കും രണ്ടാമതെത്തിയ അഞ്ചു കുട്ടികൾക്കും ഗ്ലോബൽ പ്രസിഡന്റ് ക്യാഷ് അവാർഡ് നൽകി പ്രാത്സാഹിപ്പിച്ചു .
ലോകത്തു നാനാ ഭാഗത്തുള്ള മലയാളികളെ ഒരുമിപ്പിച്ചുകൊണ്ടു നാടിനു ഉപകാരപ്രദമായ ഒട്ടേറെ സൽകർമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഡബ്ല്യൂ എം സിയെ , തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യ അതിഥി ശ്രീ മോൻസ് ജോസഫ് മുക്തകണ്ഠം പ്രശംസിച്ചു . പ്രസിഡന്റ് ജോണി കുരുവിളയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന, സമൂഹത്തിൽ അർഹരായവരെ സഹായിക്കുവാനുതകുന്ന ഗൃഹനിർമ്മാണ പദ്ധതിക്കും , ചെയര്മാന് ഡോക്ടർ എ വി അനൂപിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ ജി വി രാജ മെമ്മോറിയൽ സ്കൂളിൽ നടത്തിവരുന്ന ഡബ്ല്യൂ എം സി തോമസ് മാഷ് സ്പോർട്സ് അക്കാഡമികും , അക്കാഡമിയുമായീ നിരന്തരം സഹകരിക്കുവാൻ കഴിയുന്നതിലുള്ള ചാരിതാർഥ്യവും അദ്ദേഹം അറിയിച്ചു ..
യോഗ പരിപാടികൾ സൂം പ്ലാറ്റഫോമിലൂടെ ലോകമ്പാടുമുള്ള പല ഡബ്ല്യൂ എം സി നേതാക്കൾ ലൈവായീ വീക്ഷിക്കുന്നുണ്ടായിരുന്നു . മിഡിൽ ഈസ്റ്റ് ചെയർ ടി കെ വിജയൻ ( പ്രൊജക്റ്റ് പ്രസിഡന്റ് ), ഗ്ലോബൽ ചെയർമാൻ ഡോക്ടർ എ വി അനൂപ് ( പ്രൊജക്റ്റ് പേട്രൺ ), ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർ ഐസക് പട്ടാണിപ്പറമ്പിൽ ( പ്രൊജക്റ്റ് പേട്രൺ) , ഗ്ലോബൽ സെക്രട്ടറി ജനറൽ സി യു മത്തായി ( പ്രൊജക്റ്റ് ഗ്ലോബൽ കൺവീനർ ) , ഗ്ലോബൽ വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജിയൻ വര്ഗീസ് പനയ്ക്കൽ( പ്രൊജക്റ്റ് വൈസ് ചെയർ ), ഗ്ലോബൽ വി പി അമേരിക്ക റീജിയൻ, എസ കെ ചെറിയാൻ ( പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് ) എന്നിവർ സൂമിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ് ..

ഡബ്ലുഎംസിയുടെ അഭിമാന പ്രൊജക്റ്റ് എന്ന നിലയിൽ “ഗ്ലോബൽ ഗ്രീൻ വില്ലജ്“ പാലക്കടുത്തു പ്രകൃതിരമണീയമായ കടപ്ലാമറ്റം ഗ്രാമനിറുകയിൽ, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോണി കുരുവിള സംഭാവനയായീ നൽകിയ ഒരേക്കർ അഞ്ചു സെന്റ്‌ സ്ഥലത്തു ഗ്രാമാന്തരീക്ഷത്തെ നിറയെ ചേർത്തുപിടിച്ചുകൊണ്ടു പ്ലാൻ ചെയ്തു എട്ട് മാസംകൊണ്ട് നിർമിക്കപ്പെടുന്ന ഇരുപത്തഞ്ചു വീടുകളും കമ്മ്യൂണിറ്റി ഹാളും അടങ്ങുന്ന സമുച്ചയം ആണ് . വീടൊന്നിന് 7 ലക്ഷം രൂപ ചെലവുവരുന്ന ഈ പദ്ധതി ശ്രീ ജോണി കുരുവിള (ചെയർമാൻ ) ശ്രീ  ടി കെ വിജയൻ ( പ്രസിഡന്റ്),ശ്രീ ടി പി വിജയൻ (സെക്രട്ടറി),ശ്രീ  സുജിത് ശ്രീനിവാസൻ ( ട്രഷറർ) , ശ്രീ വര്ഗീസ് പനയ്ക്കൽ (വൈസ് ചെയർമാൻ),ശ്രീ എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് ),രാമചന്ദ്രൻ പേരാംബ്ര(ജോയിന്റ്സെക്രട്ടറി )എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് നിര്മാണപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് . കെട്ടിട നിർമാണ രംഗത്ത് പ്രാവീണ്യനായ ശ്രീ പി എൻ രവി ശാസ്ത്രിയ – സാങ്കേതിക വശങ്ങൾക്കു ശ്രദ്ധ നൽകുമ്പോൾ , ശ്രീ ഹരി നമ്പൂതിരി , പി ആർ ഓ & മീഡിയ പ്രവർത്തനങ്ങൾകു ഉത്തരവാദിത്വം നൽകുന്നു .ഡോക്ടർ എ വി അനൂപ് , ശ്രീ ഐസക്ക് പട്ടാണിപ്പറമ്പിൽ എന്നിവർ പ്രോജക്ടിന്റെ പ്രധാന പേട്രൺ എന്നസ്ഥാനമലങ്കരിക്കുന്നു !
കൂടാതെ, ശ്രീ സി യൂ മത്തായി ഗ്ലോബൽ കൺവീനർ ആയും സർവ്വശ്രീ പോൾ പരപ്പിള്ളി , ജെയിംസ് കൂടൽ , ബേബി മാത്യു സോമതീരം , ചാൾസ് പോൾ , കെ എസ് എബ്രഹാം , രവീന്ദ്രൻ , രാജീവ് നായർ , ജോസഫ് കില്ലിയൻ, ഷാജി മാത്യു , ശ്രീമതി തങ്കമണി ദിവാകരൻ , ശ്രീമതി തങ്കം അരവിന്ദ് , അഡ്വക്കേറ്റ് ശിവൻ മഠത്തിൽ എന്നിവർ  റീജിയണൽ കൺവീനർമാരായും സേവനം നൽകുന്നു . ഡോക്ടർ നടക്കൽ ശശി പ്രോജെക്ടിലുൾപ്പെടുത്തിയിട്ടുള്ള സ്കിൽ ഡെവലൊപ്മെന്റ് സെന്റർ കോർഡിനേറ്റർ ചുമതല നിർവഹിക്കും .

ഗ്രീൻ വില്ലേജ് പ്രോജക്ടിന്റെ സ്പോൺസർ ചെയ്തിരിക്കുന്നത് ശ്രീ  ജെയിംസ് കൂടൽ,  ശ്രീ എസ കെ ചെറിയാൻ (ഹ്യൂസ്റ്റൺ )ഡോക്ടർ എ വി അനൂപ് (ചെന്നൈ ),ഡോ :ഷിബു സാമുവേൽ(ഡാളസ് )ശ്രീ ബേബി മാത്യു സോമതീരം(തിരുവനന്തപുരം ),ശ്രീ പോൾ പാറപ്പള്ളി (മുംബൈ ),ശ്രീ തോമസ് അരുൾ (ഗോവ) , ശ്രീ ഷാജി ബേബി ജോൺ ,  ശ്രീ സി പി രാധാകൃഷ്‌ണൻ ,  ശ്രീ ടി കെ വിജയൻ ( ഒമാൻ ),   ശ്രീ എബ്രഹാം      ( ഒമാൻ ), ഡോക്ടർ മനോജ് ( ഒമാൻ ), ഒമാൻ പ്രൊവിൻസ് ,   ദുബായ് പ്രൊവിൻസ് , അൽ-ഐൻ പ്രൊവിൻസ് ,   അബുദാബി പ്രൊവിൻസ് ,  ഖത്തർ പ്രൊവിൻസ് ,   ഡാളസ് പ്രൊവിൻസ് ,  ന്യൂ ജേഴ്‌സി പ്രൊവിൻസ് ,  ന്യൂയോർക്ക് പ്രൊവിൻസ്, ഹ്യൂസ്റ്റൺ പ്രൊവിൻസ് ,   ചെന്നൈ പ്രൊവിൻസ്,  മുംബൈ പ്രൊവിൻസ്,  ഫാർ ഈസ്റ്റ് റീജിയൻ, യൂറോപ്പ് റീജിയൻ, കേരള പ്രൊവിൻസെസ് ,   ഗ്ലോബൽ വിമെൻസ് ഫോറം എന്നിവരാണ് 


ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഗ്ലോബൽ റീജിയൻ പ്രൊവിൻസ് നേതാക്കൾ സൂമിലൂടെ പരിപാടികളിൽ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments