THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, March 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയ്യും

ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അടവ് മാറ്റി കസ്റ്റംസ്. പ്രതികളായ ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയ്യും. കേസില്‍ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു തുടങ്ങി. ഇന്നലെ വൈകിട്ടാണ് ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിച്ചത്. രാത്രി 12 മണിയോടെ സ്വപ്നപ്രഭാ സുരേഷിനേയും സരിതിനെയും കൊച്ചി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

എന്നാല്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്ത് കള്ളക്കടത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് കസ്റ്റംസ് നീക്കം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഈ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ കൂടുതല്‍ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കെ ടി റമീസ്, എ എം ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരെയാണ് മാറ്റിയത്. കൊഫെപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. കസ്റ്റഡി അവസാനിച്ച ശേഷം സരിത്തിനേയും പൂജപ്പുരയിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments