THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam 'ശ്രീധരന്‍ മഹാനായ വ്യക്തിയല്ലേ, മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ'- മുഖ്യമന്ത്രി പിണറായി വിജയൻ

‘ശ്രീധരന്‍ മഹാനായ വ്യക്തിയല്ലേ, മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ’- മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:”ഇ. ശ്രീധരൻ ഒരു മഹാനായ വ്യക്തിയല്ലേ, വലിയ ടെക്നോക്രാറ്റ്, രാജ്യം പദ്മശ്രീ നൽകി ആദരിച്ച ആൾ. ഏത് സ്ഥാനം വഹിക്കാനും യോഗ്യൻ. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ ” എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ ബിജെപി പ്രവേശനവും അദ്ദേഹം തനിക്കെതിരെ നടത്തിയ വിമർശനങ്ങളും സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയാകാൻ തനിക്ക് മോഹമുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആകാൻ താൻ തയ്യാറാണെന്നായിരുന്നു മെട്രോമാൻ ഇ. ശ്രീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments