THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, February 27, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കൂട്ടായ്മ എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക...

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കൂട്ടായ്മ എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക രൂപം കൊണ്ടു

ജോമോൻ ഇടയാടി

ന്യൂ യോർക്ക്:സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിൽ അംഗങ്ങളായിരുന്ന അമേരിക്കയിലും കാനഡയിലുംതാമസിക്കുന്ന മുൻ അംഗങ്ങളുടെ കൂട്ടായ്മ എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക രൂപം കൊണ്ടു . ഏതാണ്ട്6000ത്തോളം കുടുംബങ്ങളും 2000ത്തോളം ബാച്ചിലർഅംഗങ്ങളായിട്ടുള്ള എസ് എം സി എ കുവൈറ്റ് അതിന്റെ രജതജൂബിലി മികവിലാണ്.

ഇന്ത്യയിലുടനീളം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾഏറ്റെടുത്തു നടത്തുന്ന എസ് എം സി എ വളരെ മാതുകാപരമായസേവനമാണ് അനുഷ്ഠിച്ചുവരുന്നത്. അതിൽ ഏറ്റവുംപ്രധാനപ്പെട്ടത് എല്ലാ വർഷവും ഇന്ത്യയിലെ വിവിധ രൂപതകളുടെനേതൃത്വത്തിൽ നടത്തി വരുന്ന ഭാവന നിർമാണ പദ്ധതിയാണ്. 13ആം ഭവനനിർമാണ പദ്ധതിയിലൂടെ എസ് എം സി എ കുവൈറ്റ് 800 ഓളം വീടുകൾ നിർധനരായ കുടുംബങ്ങൾക്ക്നാളിതുവരെ നിർമിച്ചു നൽകിക്കഴിഞ്ഞു.

സീറോമലബാർ സഭയുടെ പൂർണ നിയന്ത്രണത്തിലുള്ള എസ്എം സി എ, സീറോമലബാർ സഭാ വിശ്വസികളുടെ വിശ്വാസവുംപാരമ്പര്യവും പൈതൃകവും ആരാധനാക്രമവും കാത്തുസൂക്ഷിച്ചുവരും തലമുറക്ക് നൽകുവാൻ പ്രതിഞ്ജാബദ്ധമാണ്. കുവൈറ്റ്ബിഷപ്പിന്റെ സഹകരണത്തോടെയും  നാല്സീറോമലബാർ വൈദികരുടെയും മേൽനോട്ടത്തിലും 200 ഓളംഅത്മായ അധ്യാപകരുടെയും ശിക്ഷണത്തിലും സഭാസിലബസിൽ ഏതാണ്ട് 5000 ത്തോളം കുട്ടികൾക്കു എസ് എംസി എ കുവൈറ്റ് വേദപാഠ പരിശീലന ക്ലാസുകൾ നൽകിവരുന്നു.

എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്കയുടെ പ്രഥമപൊതുയോഗം 2021 ജനുവരി 31 നു അമേരിക്കൻ സമയം 8 മണിക്ക് (കാനഡ സമയം 9 മണി) എസ് എം സി എ കുവൈറ്റ്റിട്ടേണീസ് ഫോറം നോർത്ത് അമേരിക്കയുടെ കോഓർഡിനേറ്റർ ചെറിയാൻ മാത്യുവിന്റെ അധ്യക്ഷതയിൽകൂടുകയും പ്രഥമ ഭരണസമിതിയെ തിരഞ്ഞെടുക്കുകയുംചെയ്തു.

സംഘടനയുടെ  പ്രഥമഭരണസമിതിക്ക് പ്രസിഡന്റ് എന്ന നിലക്ക്നേതൃത്വം നൽകുന്നതു എസ് എം സി എ കുവൈത്തിന്റെഫൗണ്ടർ മെമ്പറായ  ചെറിയാൻ മാത്യുവും (കാനഡ), ജനറൽസെക്രട്ടറി ജോമോൻ ഇടയാടി (യുഎസ്എ), ട്രെഷറർ ജോസ് തോമസ് (കാനഡ), വൈസ് പ്രസിഡന്റ് തോമസ് വിതയത്തിൽ, ജോയിന്റ് സെക്രട്ടറി ബിജോയ് വര്ഗീസ്, ജോയിന്റ് ട്രെഷറർട്വിങ്കിൽ അബ്രാഹം,  ചാരിറ്റി കോർഡിനേറ്റർ ടിറ്റി ചെറിയാൻ എന്നിവരാണ്. 

പ്രൊവിൻസ് കൺവീനർമാരായി സോണി തോമസ് (ഫ്ലോറിഡ), ജോബി എബ്രഹാം (ടെക്സാസ്), തോമസ് വേഴാമ്പശ്ശേരിൽ (ന്യൂയോർക്ക്), ജോഷി സ്കറിയ (ആൽബെർട്ട ), ശ്രീമതി ബിൻസിബോബി തോപ്പിൽ (ഒൺടാരിയോ) എന്നിവരെയുംതിരഞ്ഞെടുത്തു.

സംഘടനയുടെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നമേല്പറഞ്ഞ ഭരണസമിതി അംഗങ്ങൾ  കുവൈറ്റ്  എസ് എം സി എയിൽ ആദ്യകാലം മുതലെ സജീവപ്രവർത്തകർ ആയിരുന്നതുംതുടർന്നങ്ങോട്ട് വിവിധ ഭരണസമിതികളിൽ നിസ്തുലമായസേവനമനുഷ്ഠിച്ചിട്ടുള്ളതും  ഈ സംഘടനയുടെമുതൽക്കൂട്ടാണ്.

എസ് എം സി എ കുവൈത്തും കുവൈറ്റ് റിട്ടേണീസ്ഫോറവുമായി സഹകരിച്ചു കേരളത്തിൽ വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുമെന്ന് ഡാളസ്സിൽനിന്നുള്ള ചാരിറ്റി കോർഡിനേറ്റർ ടിറ്റി ചെറിയാൻ അഭിപ്രായപ്പെട്ടു. അംഗങ്ങൾക്കായി കലാസാംസ്കാരികപരിപാടികൾ സംഘടിപ്പിക്കണമെന്നു ഹൂസ്റ്റണിൽ നിന്ന്  ഷാജിതോമസ് അഭ്യർത്ഥിച്ചു. പൊതുയോഗത്തിനു  ജോസ് തോമസ്(കാനഡ) സ്വാഗതവും പുതിയ ഭരണസമിതിക്കുവേണ്ടി ജനറൽസെക്രട്ടറി ജോമോൻ ഇടയാടി (യുഎസ്എ) കൃതജ്ഞതയും. രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments