THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​ക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവി​‍ന്റെ വീടിനുനേരെ കരിഓയില്‍ പ്രയോഗം

ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​ക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവി​‍ന്റെ വീടിനുനേരെ കരിഓയില്‍ പ്രയോഗം

ത​ളി​പ്പ​റ​മ്പ്: ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നും യൂ​ത്ത് കോ​ണ്‍ഗ്ര​സ് കൊ​ടി​മ​ര​ത്തി​നും നേ​രെ ക​രി​ഓ​യി​ല്‍ പ്ര​യോ​ഗം. പ​രി​യാ​രം അ​വു​ങ്ങും​പൊ​യി​ലി​ലെ പി.​എം. അ​ല്‍അ​മീ​‍ന്റെ ത​റ​വാ​ട് വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ച​ത്.

വീ​ടി​‍ന്റെ ചു​മ​രി​ലും ക​സേ​ര​ക​ളി​ലും വ​രാ​ന്ത​യി​ലെ ജ​ന​ലു​ക​ളി​ലു​മാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. മാ​സ​ങ്ങ​ളാ​യി ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്ത് ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ അ​ൽ അ​മീ​നും സ​ഹോ​ദ​ര​നു​മാ​ണ് മു​ന്നി​ൽ നി​ന്നി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ എ​ക്​​സൈ​സ് ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​ശേ​ഷ​വും ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ നൗ​ഷാ​ദി​നു​നേ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വെ​ല്ലു​വി​ളി​യു​മാ​യി എ​ത്തി​യി​രു​ന്ന​താ​യും വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​തേ പ്ര​ശ്ന​മാ​കാം നൗ​ഷാ​ദ് താ​മ​സി​ക്കു​ന്ന വീ​ടി​നു​നേ​രെ ക​രി​ഓ​യി​ൽ ഒ​ഴി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സം​ശ​യം. സം​ഭ​വം രാ​ഷ്​​ട്രീ​യ പ്ര​ശ്ന​മാ​യി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ കൊ​ടി​യി​ലും ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​തി​നു​പി​ന്നി​ലെ​ന്ന് അ​ല്‍അ​മീ​ന്‍ പ​റ​ഞ്ഞു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​ജ​നാ​ർ​ദ​ന​ൻ, ഇ.​ടി. രാ​ജീ​വ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ൻ​റ്​ എം.​വി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വീ​ട്ടു​ട​മ​സ്ഥ​‍ന്റെ പ​രാ​തി​യി​ൽ പ​രി​യാ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments