THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ഡോളര്‍ കടത്ത്: സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്

ഡോളര്‍ കടത്ത്: സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്. നാളെ  കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം.

ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയും സരിത്തും സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments