വയനാട്: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ നല്കിയ പണം തട്ടിയെടുത്തെന്ന പരാതിയില്‍ മുസ്ലീം ലീഗ് അനുഭാവി ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്യുടെയും ആരതിയുടെയും പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി രേഖപെടുത്തി. ഇവരുടെ കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് പ്രശ്നമുണ്ടായിരുന്നു. ഇതു പരിഹരിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഫിറോസ് കുഞ്ഞിന്റെ വീഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വന്‍കുടലിന് വലിപ്പ കുറവുണ്ടായതിന്റെ വീഡിയോ കണ്ടിട്ട് നിരവധി പേര് ഈ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് എത്തിയിരുന്നു. ഈ തുകകള്‍ കൈപ്പറ്റുന്നതിനായി സഞ്ജയ്യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നിരുന്നു. ഈ അക്കൗണ്ടിലേക്ക് പണമെല്ലാം എത്തിയത്. തുടര്‍ന്ന് തുക നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഫിറോസ് കുന്നംപറമ്പിൽ പണം തട്ടിയെടുത്തെന്ന് പരാതി
By globalindia
0
48
Previous articleജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കും: അമിത് ഷാ
Next articleക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് അറസ്റ്റിൽ
RELATED ARTICLES
‘ആവശ്യമുള്ളപ്പോൾ മാത്രം മന്നം നവോത്ഥാന നായകൻ,’, ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ
globalindia - 0
കോട്ടയം: മന്നം സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് എൻഎസ് എസ്. ഭരണകർത്താക്കൾ അവർക്ക് ആവശ്യമുള്ളപ്പോൾ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോൾ അവഗണിക്കുകയും ചെയ്യുകയാണെന്നും...
അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുളള നിരോധനം മാർച്ച് 31 വരെ നീട്ടി
globalindia - 0
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ...
യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് :രമേശ് ചെന്നിത്തല
globalindia - 0
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആരെ തീരുമാനിച്ചാലും സന്തോഷമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് കൂട്ടായ നേതൃത്വത്തിലൂടെ മാത്രമാണ്...