THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. വാർധ‍ക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ കഴിയവെയാണ് അന്ത്യം. ക്ലാസിക് കലാരൂപങ്ങളിൽ ഭാരതത്തിലെ ഏറ്റവും പ്രായം ചെന്ന കലാകാരനായിരുന്നു.

കഥകളിക്കായി 9 പതിറ്റിണ്ടോളം ജീവതം സമർപ്പിച്ചാണ് ​ഗുരു ചേമഞ്ചേരി വിടവാങ്ങുന്നത്. പതിനാലാം വയസായിലായിരുന്നു ആ​ദ്യമായി കഥകളി വേഷമിടുന്നത്. പാഞ്ചാലിയായിട്ടാണ് അരങ്ങേറ്റം നടത്തിയത്. മടങ്കണ്ടി ചാത്തുകുട്ടി നായരുടെയും അമ്മുക്കുട്ടിയമ്മയുടെ മകനായി 26 ജൂൺ 1916ന് ജനിച്ചു.

രാജ്യം 2017ൽ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 1979ൽ സംഗീത നാടക അക്കാദമി അവാ‍‍‌ർഡ്, 1999 കേരള സം​ഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് കേരള കലാമണ്ഡലത്തിന് വിശിഷ്ടസേവ പുരസ്കാരം 2001 ലഭിച്ചു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്കാരവും തുടങ്ങിയ ബ​ഹുമതികൾ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments