കൊച്ചി: ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ തമിഴ്നാട് സേലം സ്വദേശിനി കുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചു. സംഭവത്തിന് കാരണം ഫ്ലാറ്റുടമയാണെന്ന് കുമാരിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ആറാം നിലയില്‍ നിന്ന് സാരിയില്‍ കെട്ടി തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് കരുതുന്നു. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന കുമാരി അദ്ദേഹത്തില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തിര ആവശ്യത്തിനായി വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കാതെ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിട്ടെന്ന് ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംത്യാസും ഭാര്യയും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.
കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് ചാടിയ വീട്ടുജോലിക്കാരി മരിച്ചു
By globalindia
0
463
RELATED ARTICLES
ഉല്ലാസമാവട്ടെ കുന്നത്തൂർ; കോവൂർ കുഞ്ഞുമോന് ഇനി കല്യാണം കഴിക്കാം: കൊടിക്കുന്നിൽ സുരേഷ്
globalindia - 0
കൊല്ലം• കുന്നത്തൂർ മണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ വീണ്ടുമെത്തുമ്പോൾ ഉല്ലാസ് കോവൂരിനെ ഇറക്കിയാണ് യുഡിഎഫ് സജീവമാകുന്നത്. ഉല്ലാസിനു വോട്ടുതേടി സമൂഹമാധ്യമത്തിൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണു കൊടിക്കുന്നിൽ സുരേഷ് എംപി.കുഞ്ഞുമോന്റെ കയ്യിൽനിന്നു മണ്ഡലം പിടിച്ച് അദ്ദേഹത്തിനു കല്യാണം...
മുത്തൂറ്റ് എം ജി ജോര്‍ജ് അന്തരിച്ചു
globalindia - 0
ന്യൂഡല്‍ഹി :മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം ജി ജോര്‍ജ് മുത്തൂറ്റ് (72) അന്തരിച്ചു. ഓര്‍ത്തഡോക്സ് സഭ മുന്‍ ട്രസ്റ്റിയായിരുന്നു. 1949 നവംബര്‍ രണ്ടിന് പത്തനംതിട്ടിയലെ കോഴഞ്ചേരിയിലാണ് ജനിച്ചത്.71 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ...
സ്വപ്നയുടെ മൊഴിയിൽ ഉടൻ നിയമനടപടി തുടങ്ങണമെന്ന് ഉമ്മൻ ചാണ്ടി
globalindia - 0
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉമ്മൻചാണ്ടി. കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമാണെന്ന് പറഞ്ഞ ഉമ്മൻചാണ്ടി വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേൾക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ നൽകിയ...