THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam സ്വപ്നച്ചിറകേറി ജെനി ജെറോം

സ്വപ്നച്ചിറകേറി ജെനി ജെറോം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കൊമേഷ്യൽ വനിതാ പൈലറ്റെന്ന നേട്ടത്തിനുടമയായിരിക്കുകയാണ് തിരുവനന്തപുരം കൊച്ചുതുറ സ്വദേശിയായ ജെനി ജെറോം. പൈലറ്റാവുകയെന്ന മോഹം കുട്ടിക്കാലം മുതൽ കൊണ്ടു നടന്ന ജെനി ഇപ്പോൾ 23ാം വയസ്സിൽ എയർ അറേബ്യയുടെ ജി9-449 വിമാനത്തിൽ സഹപൈലറ്റായാണ് തന്റെ കരിയർ ആരംഭിക്കുന്നത്.

സ്വദേശമായ തിരുവനന്തപുരത്തേക്കാണ് ജെനിയുടെ കന്നിപ്പറക്കൽ. ഇന്നലെ രാത്രി 10.25 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിലാണ് സഹ‌പൈലറ്റായുള്ള ജനിയുടെ ആദ്യ യാത്ര.

മുൻ മന്ത്രി കെ.കെ ശെെലജ അടക്കം നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ ജെനി ജെറോമിന് ആശംസകൾ അറിയിച്ചിട്ടുള്ളത്.

ഈ എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണെന്ന് നടൻ ഷെയ്ൻ നിഗം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments