THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന്

നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന്

കളമശേരി: നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന്. സീമ കണ്ണൻ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. നാൽപത്തിരണ്ടംഗ കൗൺസിലിൽ ഒ​രി​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ച്ച​തി​നാ​ൽ 41 ഇ​ട​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു.​ഡി.​എ​ഫ് 19, എ​ൽ.​ഡി.​എ​ഫ് 18, യു.​ഡി.​എ​ഫ്​ വി​മ​ത​ർ -ര​ണ്ട്, എ​ൽ.​ഡി.​എ​ഫ് വി​മത, ബി.​ജെ.​പി -ഒ​ന്ന്​ എ​ന്നി​ങ്ങനെ​യാ​ണ്​ ക​ക്ഷി​നി​ല. ഇരുപത് അംഗങ്ങളുടെ വീതം പിന്തുണ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു. വിമത കൗൺസിലർമാരായ ബിന്ദു മനോഹരനും, കെ.എച്ച്. സുബൈറും എൽ.ഡി.എഫിനെയും , എ.എച്ച് നിഷാദ് യു.ഡി എഫിനെയും പിന്തുണച്ചതോടെയാണ് വോട്ട് തുല്യമായത്. തുടർന്ന് നറുക്കെടുത്തു. ഇതോടെ തിരഞ്ഞെടുപ്പ് നടക്കാനുള്ള വാർഡിലെ ഫലം നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments