THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ്: ആക്ടീവ് കേസുകളിൽ കേരളം ഒന്നാമത്; ഏറ്റവും കൂടുതൽ രോഗം ബാധിച്ച സംസ്ഥാനങ്ങളിൽ രണ്ടാമത്

കോവിഡ്: ആക്ടീവ് കേസുകളിൽ കേരളം ഒന്നാമത്; ഏറ്റവും കൂടുതൽ രോഗം ബാധിച്ച സംസ്ഥാനങ്ങളിൽ രണ്ടാമത്

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ 60,621 പേരാണ് കേരളത്തിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.

കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം തന്നെ 10 ലക്ഷം കടന്നിരുന്നു. 10,11,956 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 4,937 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കുറേ നാളുകളായി 60,000ത്തിന് മുകളിൽ തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം, കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4000 കടന്നു. നിലവിൽ 4,016 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകൾ കൂടി പരിഗണിച്ചാൽ മരണം 4,200ന് അടുത്താണ് കേരളത്തിലെ മരണസംഖ്യ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments