THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ആശുപത്രികൾ എന്തിന് മതം ചോദിക്കുന്നു?: വൈറലായി സംവിധായകൻ ഖാലിദ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആശുപത്രികൾ എന്തിന് മതം ചോദിക്കുന്നു?: വൈറലായി സംവിധായകൻ ഖാലിദ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നവരോട് ഏത് മത വിഭാഗത്തിൽ പെടുന്നവരാണന്നുള്ള ചോദ്യം രജിസ്റ്റർ ഫോമിൽ ഉൾപ്പെടുത്തിയതിനെതിരെ സംവിധായകൻ ഖാലിദ് റഹ്മാൻ. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്കിലാണ് ഖാലിദ് വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്.

“പരിശോധനയ്ക്ക് മുമ്പ് എന്തിനാണ് ആരോഗ്യ സ്ഥാപനങ്ങൾ മതം ഏത് ചോദിക്കുന്നത്? മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഇത് അപമാനകരമാണ്” എന്ന് കുറിപ്പെഴുതിയ ഖാലിദ് റഹ്മാൻ ആശുപത്രിയുടെ രജിസ്ട്രേഷൻ ഫോമിന്റെ ചിത്രവും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു.

രജിസ്ട്രേഷൻ ഫോമിൽ മതത്തിന് പകരം സംവിധായകൻ ഇല്ല എന്ന് കുറിക്കുകയും ചെയ്തു. അതോടൊപ്പം ഖാലിദിന് പിന്തുണ അറിയിച്ച് നിരവധി പേര് പോസ്റ്റ് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഇത്തരത്തിൽ ചികിത്സക്കായി ആശുപത്രികളിൽ മതം ചോദിക്കുന്ന നിലപാടുകൾക്കെതിരെ നേരത്തെ പല തവണകളിലായി വിമർശനങ്ങൾ ഉയർന്നിരുന്നു.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഛായാഗ്രാഹകനായിരുന്ന ഖാലിദ് സിനിമയിൽ സംവിധായകനായി എത്തുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഉണ്ട, രജീഷ വിജയനും ഷൈൻ ടോം ചാക്കോയും ഒന്നിച്ച ലവ് എന്നിവയാണ് ഖാലിദ് റഹ്മാന്റെ മറ്റ് ചിത്രങ്ങൾ .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments