THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, July 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam എൽഡിഎഫ് നീതി കാട്ടിയില്ല മാണി സി കാപ്പൻ

എൽഡിഎഫ് നീതി കാട്ടിയില്ല മാണി സി കാപ്പൻ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ. സീറ്റ് വിഭജനത്തിൽ എൽഡിഎഫ് നീതി കാട്ടിയില്ല. എൻസിപിയെ തഴഞ്ഞു. പ്രതിഷേധം മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധം ഉണ്ട്.  എന്നാൽ മുന്നണി മര്യാദയുടെ പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല.  എൻസിപിയോട് എൽഡിഎഫ് നീതി പുലർത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോസ് കെ മാണിയുടെ ഇടതുപക്ഷത്തിലേക്കുള്ള വരവോടെ തന്നെ കടുത്ത എതിർപ്പിലായിരുന്നു എൻസിപി നേതൃത്വം.  കോട്ടയം ജില്ലയിൽ മാത്രം ഇരുപത്തിയാറിടത്ത് മത്സരിച്ച എൻസിപിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റുകൾ മാത്രമാണ്.  തുടർന്നാണ് എൻസിപി അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. അതേസമയം എൻസിപി വാദം തള്ളി സിപിഎം നേതൃത്വം രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments