THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ'; മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം: ചിത്രം പ്രദർശനം ചെയ്യുന്നതിൽ തീരുമാനം എടുക്കാൻ കേന്ദ്രത്തിന്...

‘ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ’; മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം: ചിത്രം പ്രദർശനം ചെയ്യുന്നതിൽ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി.

ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ്
കോടതി ഉത്തരവ്.

സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാരിനും 2020 ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്നാണ് ഹർജിക്കാരി കോടതിയിൽ ആരോപിച്ചത്. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാ രാണെന്നും സെൻസർ ബോർഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments