Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി

2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി

ദില്ലി: നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി. 2000 രൂപ നോട്ടുകൾ ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചില്ല. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാലും ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള ശേഷിക്കുറവും സമയക്കുറവും കാരണമാണ് മനസ്സില്ലാമനസ്സോടെ മോദി 2000 രൂപയുടെ നോട്ടുകൾ ഇറക്കാൻ സമ്മതിച്ചതെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മോദി ഒരിക്കലും 2000 രൂപ നോട്ടിനെ പാവപ്പെട്ടവരുടെ നോട്ടായി കണക്കാക്കിയിട്ടുണ്ടായിരുന്നില്ല. 2000 നോട്ടിനെ പൂഴ്ത്തിവെക്കാൻ ഉപയോ​ഗിച്ചേക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും മിശ്ര പറഞ്ഞു. രാജ്യത്തിന് പുറത്ത് കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം നിലവിലെ കറൻസി നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments