THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന പരിഹാസത്തോടെ പി.വി.അൻവർ

രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന പരിഹാസത്തോടെ പി.വി.അൻവർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന് പറഞ്ഞുകൊണ്ട് അന്‍വറിന്റെ പരിഹാസം. ഉള്ളിവടയും അതിനൊപ്പം ഹെലികോപ്റ്ററിൻ്റെ ചിത്രവും ചേർത്തിട്ടുണ്ട്

പോസ്റ്റ് പൂര്‍ണരൂപം:

തോരാതെ പെയ്യുന്ന മഴയത്ത് നല്ല ചൂടുള്ള കട്ടൻ ചായയും,മൊരിഞ്ഞ ചൂടുള്ള ഉള്ളിവടയും,എന്താ ഒരു ഉഗ്രൻ ഉള്ളി വട ഉണ്ടാക്കിയാലോ…?

കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ മലയാളികൾക്കിടയിൽ ഒഴിച്ച് കൂടാനാകാത്ത ഒരു പലഹാരമായി മാറിക്കഴിഞ്ഞിരിക്കുന്നു ‘ഉള്ളി വട’. കടകളിൽ പോയി വാങ്ങാൻ കഴിയാത്ത സാഹചര്യമായതിനാൽ വീടിനുള്ളിൽ തന്നെ ഉള്ള വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ നമ്മുക്ക് ഉള്ളി വട വീട്ടിൽ ഉണ്ടാക്കാൻ കഴിയും. അപ്പോൾ എങ്ങനെയാണ് ഉള്ളി വട തയ്യാറാക്കുന്നതെന്ന് ഒന്ന് നോക്കാം…

ചേരുവകള്‍ (ആളുകളുടെ എണ്ണം അനുസരിച്ച് സാധനങ്ങളുടെ അളവ് കൂട്ടുക)

കടല പൊടി – 2 കപ്പ്
സവാള – 3 -4
പച്ചമുളക് -3
ഇഞ്ചി അരിഞത്- 1 ടീ സ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
കായ പൊടി -2 നുള്ള്
ഉപ്പ് – പാകത്തിനു
എണ്ണ – വറുക്കാൻ പാകത്തിനു
തയ്യാറാക്കുന്ന വിധം…

Step 1

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ( ഇത് 30 -45 മിനുറ്റ് നേരത്തേയ്ക്ക് മാറ്റി വക്കുക)

Step 2

കടല മാവ്, പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ അയവിലൊ അല്ലെങ്കിൽ കുറച്ച് കൂടി കട്ടിയായിട്ടൊ കലക്കുക

Step 3

നേരത്തെ മിക്സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക

Step 4

ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം കുറശെ മാവു സ്പൂൺ കൊണ്ടൊ, കൈ കൊണ്ടൊ ഒഴിക്കുക.

Step 5

ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. എപ്പോഴും അധികം തീയുണ്ടോന്ന് ശ്രദ്ധിക്കാൻ മറക്കരുത് (കരിയാത്ത ഉള്ളിവട കിട്ടാൻ).

അപ്പോൾ ചൂടോടെ കട്ടൻ ചായയുടെ കൂടെ കഴിക്കാം…….ഉള്ളി വട തയ്യാർ……!

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments