THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Articles 'പിന്നെയും പിണറായി....' കാണാം വീഡിയോ

‘പിന്നെയും പിണറായി….’ കാണാം വീഡിയോ

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന് തുടർച്ചയായി രണ്ടാമൂഴം നേടുമ്പോൾ അത് വ്യക്തിപരമായി പിണറായി വിജയനെന്ന നേതാവിൻ്റെ കൂടി വിജയമാണ്. പാർട്ടി സെക്രട്ടറിയിൽ നിന്ന് മുഖ്യമന്ത്രിയാകുമ്പോഴും പ്രതീക്ഷ തെറ്റിച്ചില്ല. പ്രതിസന്ധികളിൽ തളരാതെ നിലപാടുകളിലുറച്ചു നിന്ന് മറ്റുള്ള നേതാക്കൾക്കും മാതൃകയായി.


കേരള സമൂഹത്തിലെ ഏറെ നിർണായകമായ കാലഘട്ടത്തിലൂടെയാണ് പിണറായി ഭരണം മുന്നോട്ടു നീങ്ങിയത്. പ്രതിസന്ധികൾ രണ്ടുവട്ടം പ്രളയത്തിന്റെ രൂപത്തിലെത്തി, നിപ്പ വന്നു, ഇപ്പോൾ കൊവിഡും. രാഷ്ട്രീയ തിരിച്ചടികൾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയടക്കം രൂപത്തിലെത്തി. ആശ്വാസം ഉപതിരഞ്ഞെടുപ്പുകളുടെ രൂപത്തിലും. പാർട്ടി സെക്രട്ടറിയായിരിക്കെ ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ താൻ നേരിട്ടെന്ന ആത്മവിശ്വാസത്തിൽ പിണറായി എല്ലാത്തിനേയും നേരിട്ടു. ക്ഷേമപെൻഷൻ, ദുരിതകാലത്തെ ഭക്ഷ്യ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പിണറായി സാധാരണക്കാരുടെയും നേതാവായി.
തുടർ ഭരണത്തിലൂടെ അധികാരത്തിലെത്തുന്ന പിണറായി മന്ത്രിസഭയ്ക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിൻ്റെ ആശംസകൾ….

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments