THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്ലസ് വണ്‍ പ്രവേശനം; അപേക്ഷകരില്‍ പകുതിപേർക്കും സീറ്റ് ഇല്ല

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷകരില്‍ പകുതിപേർക്കും സീറ്റ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടമില്ല. 4,65,219 അപേക്ഷകരില്‍  2,18,418 പേർക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെന്‍റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments