THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേന്ദ്രം അനുവദിച്ച നാല് ഓക്സിജൻ പ്ലാൻറുകളിൽ ആദ്യത്തേത് കൊച്ചിയിൽ

കേന്ദ്രം അനുവദിച്ച നാല് ഓക്സിജൻ പ്ലാൻറുകളിൽ ആദ്യത്തേത് കൊച്ചിയിൽ

കൊച്ചി: ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നേരത്ത അനുവദിച്ച ഓക്സിജൻ പ്ലാൻറുകളിലൊന്ന് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.നാല് ഓക്‌സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകളിൽ ഒന്നാണിത്. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്ലാൻറിൻറെ ട്രയൽ റൺ നടത്തി വിജയകരമായി പൂർത്തിയാക്കിയിരുന്നു ഇതിന് ശേഷമാണ് പൂർണ തോതിൽ ഉൽപാദനം തുടങ്ങിയത്.

എല്ലാദിവസവും 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും ഉത്പാദന ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്‌സിജനാണ്. ഒന്നര കോടിയോളം രൂപയാണ് പ്ലാൻറിൻറെ ചിലവ്. കൊച്ചി കൂടാതെ തിരുവനന്തപുരം, തൃശ്ശൂർ ,കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ നിലവിൽ വരിക.

കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്ന മെഡിക്കൽ കോളജിലെ എട്ടു വാർഡുകളിലാണ് പുതിയ പ്ലാന്റിലെ ഓക്‌സിജൻ നൽകുക. അന്തരീക്ഷവായു വലിച്ചെടുത്ത് കംപ്രഷൻ നടത്തി സാങ്കേതിക വിദ്യയിലൂടെ ഓക്‌സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി 250 ഓക്‌സിജൻ കിടക്കകളിലേക്ക് നൽകും.

പ്ലാന്റിലെ ഓക്‌സിജന്റെ ഗുണ പരിശോധന ഡൽഹിയിൽ നടത്തിയിരുന്നു. പരിശോധനയിൽ 94 -95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ ഉത്പാദനം വർധിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments