തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ജസ്റ്റീസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചിലവാകാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവിൽ ഇതുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഈ ആറ് കേസുകളാണ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറാൻ തീരുമാനിച്ചത്.
Home Breaking news 'സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്; ഇതൊന്നും ഇവിടെ ചിലവാകില്ല': രമേശ് ചെന്നിത്തല
‘സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്; ഇതൊന്നും ഇവിടെ ചിലവാകില്ല’: രമേശ് ചെന്നിത്തല
By globalindia
0
46
RELATED ARTICLES
ജോണ്സണ് & ജോണ്സൺ കോവിഡ് വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി അമേരിക്ക
globalindia - 0
വാഷിങ്ടണ്‍: ജോണ്സണ് & ജോണ്‍സണിന്റെ കോവിഡ് വാക്സിന് യു എസ് അടിയന്തര ഉപയോഗ അനുമതി നൽകി. വാക്സിന് ഉടന്‍ യുഎസില്‍ ഉപയോഗിച്ചു തുടങ്ങും. ഒറ്റഡോസ് ആയതിനാല്‍ വാക്സിന് വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ....
‘ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം, മിണ്ടാപ്രാണികളാവരുത്’ – ടിക്കാറാം മീണ
globalindia - 0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും, എന്നാൽ മിണ്ടാപ്രാണികളാവരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.കള്ള വോട്ടിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും. നന്നായി...
”ജോര്‍ജിന് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്”; മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി
globalindia - 0
കോട്ടയം :തനിക്കെതിരായ മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. 'പി.സി ജോര്‍ജിന് തന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫ് സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത ദ്രോഹമാണ്'....