THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ശബരിമലയിൽ ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു

ശബരിമലയിൽ ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: ശബരിമലയിൽ ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് രണ്ടു ദേവസ്വം ജീവനക്കാർക്കും പമ്പയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോർഡിലെ രണ്ട് മരാമത്ത് ഓവർസിയർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരാമത്ത് ഓഫീസ് അടക്കുകയും അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പമ്പയിലെ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ജീവനക്കാർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ സന്നിധാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. അണുനശീകരണ പ്രവർത്തനങ്ങളും വർധിപ്പിച്ചിട്ടുണ്ട്. നേരത്തെയും ശബരിമലയിലെ രണ്ട് താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments