തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നു. പത്ത്-പ്ലസ് ടു വിദ്യാർഥികൾക്കാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത് എന്നിവയൊക്കെ കർശന നിർദേശങ്ങളാണ്. ക്ലാസുകൾ തുടങ്ങുമെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി പൂർത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാകും ക്ലാസുകളിൽ പ്രാധാന്യം നൽകുക. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് ക്ലാസുകൾ നടക്കുന്നത്.
ഒൻപതു മാസത്തിന് ശേഷം സ്കൂൾ തുറന്നു
By globalindia
0
56
Previous articleഇന്ത്യയും യുകെയും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
Next articleഅമേരിക്കൻ യാത്രക്കാരെ നിരോധിച്ച് ഫിലിപ്പീൻസ്
RELATED ARTICLES
ബഹ്റൈനിൽ ഗർഭിണികൾക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു
globalindia - 0
ബഹ്റൈനിൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമായി കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് സിനോഫാർം, ഫൈസർ / ബയോ എൻടെക് എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട്...
ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും; പ്രചാരണത്തിന് 5 പേർ മാത്രം; 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
globalindia - 0
ന്യൂഡൽഹി: പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ...
പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്കാന് ബിജെപി
globalindia - 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന്...