THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, July 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികൾ. മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5വരെ നടക്കും. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എസ്എസ്എൽസി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് 2 (മലയാളം / മറ്റു ഭാഷകൾ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികളിൽ മാറ്റം വന്നിട്ടുണ്ട്. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകൾ) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments