THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

മലപ്പുറം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് പണിമുടക്ക്. ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിക്കും ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. അതേസമയം പണിമുടക്കില്‍ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്.

ശമ്പള പരിഷ്‌കരണത്തിനൊപ്പം 2016 മുതല്‍ ലഭിക്കേണ്ട കുടിശ്ശികയും നല്‍കണമെന്നാണ് ഇവരുടെ ന്യായമായ ആവശ്യം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക്് 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ലഭിച്ചിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും കുടിശ്ശികയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിന് മുന്നില്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണനക്കെതിരെ പ്രതിഷേധം രൂക്ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments