THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam തോമസ് ഐസക്കിന്റേത് ഉണ്ടയില്ലാ വെടി 'കിഫ്ബിയില്‍ കോടികളുടെ അഴിമതി' - രമേശ് ചെന്നിത്തല

തോമസ് ഐസക്കിന്റേത് ഉണ്ടയില്ലാ വെടി ‘കിഫ്ബിയില്‍ കോടികളുടെ അഴിമതി’ – രമേശ് ചെന്നിത്തല

കണ്ണൂര്‍: കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും സി.എ.ജി അത് കണ്ടെത്തുമെന്നു പേടിച്ചാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. സി.എ.ജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വയ്ക്കേണ്ടത് നിയമസഭയുടെ മേശപ്പുറത്താണ്.

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments