കൊല്ലം: പ്രശസ്ത കാഥികനായിരുന്ന പ്രഫ. വി. സാംബശിവന്റെ ഭാര്യ സുഭദ്ര സാംബശിവൻ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നാളെ രാവിലെ 11 ന് ചവറ തെക്കുംഭാഗത്ത് സാംബശിവന്റെ സ്മൃതികുടീരത്തിന് സമീപം സംസ്കാരം നടക്കും. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഒ. നാണു ഉപാദ്ധ്യായന്റെയും കല്യാണിയുടെയും മകളാണ് സുഭദ്ര. കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ, പ്രശാന്ത് കുമാർ, ജീസസ് കുമാർ, ഡോ. ജിനരാജ് കുമാർ, ഐശ്വര്യസമൃദ്ധ് എന്നിവരാണ് മക്കൾ.
വി സാംബശിവന്റെ ഭാര്യ അന്തരിച്ചു
By globalindia
0
42
RELATED ARTICLES
ശോഭ സിറ്റി പ്രമുഖന് അനിഷ്ടം; ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി
globalindia - 0
തൃശൂര്‍: ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് കമ്മറ്റി മെമ്പറും സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ കമ്മറ്റി...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
globalindia - 0
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം ഗുജറാത്തിൽ ഔദ്യോഗികമായി തുറന്നു. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ്...
വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം. മാണിയില്‍ നിന്ന് – പി. ശ്രീരാമകൃഷ്ണന്
globalindia - 0
പാലാ :വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം. മാണിയിൽ നിന്നാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പാലായിൽ കെ.എം. മാണിയുടെ പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. യൂത്ത് ഫ്രണ്ടും കെ.എം. മാണി ഫൗണ്ടേഷനും...