THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam വെർച്വൽ സൗന്ദര്യ മത്സരം: മിസ് കേരള പട്ടം മെഡിക്കൽ വിദ്യാർത്ഥി എറിൻ ലിസ് ജോണിന്

വെർച്വൽ സൗന്ദര്യ മത്സരം: മിസ് കേരള പട്ടം മെഡിക്കൽ വിദ്യാർത്ഥി എറിൻ ലിസ് ജോണിന്

കോഴിക്കോട്: വെർച്വൽ പ്ളാറ്റ്ഫോമിൽ ആദ്യമായി നടന്ന സൗന്ദര്യ മത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. വിദ്യാർത്ഥി എറിൻ ലിസ് ജോൺ മിസ് കേരള വിജയിയായി. യു.എസിൽ നിന്ന് പങ്കെടുത്ത ആതിരാ രാജീവ്, കണ്ണൂരിൽനിന്നുള്ള അശ്വതി നമ്പ്യാർ എന്നിവരാണ് ഒന്നും രണ്ടും റണ്ണറപ്പുകൾ.

കോവിഡ് സാഹചര്യത്തിൽ രണ്ടു ഘട്ടമായാണ് ഇംപ്രസാരിയോ വെർച്വൽ സൗന്ദര്യമത്സരം നടത്തിയത്. നവംബറിൽ നടന്ന ആദ്യ ഘട്ടത്തിൽ നൂറും ജനുവരിയിലെ രണ്ടാം റൗണ്ടിൽ 50 പേരും മാറ്റുരച്ചു. പതിനൊന്നുപേരാണ് അന്തിമറൗണ്ടിൽ മത്സരിച്ചത്.

ലോക്ഡൗൺ എങ്ങനെയാണ് ബന്ധങ്ങളെ സ്വാധീനിച്ചത് എന്നതായിരുന്നു ചോദ്യം. ”ലോക്ഡൗണിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായെന്നും സ്വയം തിരിച്ചറിയാനും വ്യക്തിപരമായ ഇഷ്ടാനിഷ്ടം മനസ്സിലാക്കാനും സാധിച്ചുവെന്നുമായിരുന്നു എറിൻ ലിസ് ജോൺ ഉത്തരം പറഞ്ഞത്. ഡോ: ടി. രാജൻ ജോണിന്റെയും ഡോ: രേഖാ സക്കറിയാസിന്റെയും മകളാണ്. സഹോദരൻ ഡോ: കെവിൻ റോബി ജോൺ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments