THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news അശ്ലീല വീഡിയോ യൂ ട്യൂബ് നീക്കി

അശ്ലീല വീഡിയോ യൂ ട്യൂബ് നീക്കി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശമുള്ള വിജയ് പി നായരുടെ വീഡിയോ യൂ ട്യൂബ് നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. സംഭവത്തില്‍ ഇന്നലെ വിജയ് പി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കല്ലിയൂരിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായര്‍ക്കെതിരെ നടന്ന പ്രതിഷേധം വാര്‍ത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തത്തത്. ഇരു കൂട്ടര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments