THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 9, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ആണ്‍കുഞ്ഞിനെ വിറ്റ 22കാരി അറസ്റ്റില്‍

ആണ്‍കുഞ്ഞിനെ വിറ്റ 22കാരി അറസ്റ്റില്‍

കോയമ്പത്തൂര്‍: തൊഴില്‍ രഹിതയായി ജീവിതം വഴിമുട്ടിയപ്പോള്‍ സ്വന്തം കുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ 22കാരി അറസ്റ്റില്‍. കോയമ്പത്തൂര്‍ കാങ്കയത്താണ് ഞെട്ടിക്കുന്ന സംഭവം. കാങ്കയത്തിനു സമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്കാണ് കുഞ്ഞിനെ വിറ്റത്. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് 10,000 രൂപയ്ക്കു വിറ്റതു. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

adpost

22കാരി ഏഴ് മാസം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും െ്രെഡവറായി ജോലി ചെയ്യുന്ന തിരുനെല്‍വേലി സ്വദേശിയെ രണ്ടാമത് വിവാഹം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന്, ഇയാളുമൊന്നിച്ച് വാടക വീട്ടിലാണ് താമസം. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ് ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികൂടിയായ 22കാരി.

adpost

മൂന്ന് മാസം മുമ്പ് നടന്ന പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കു പോകാന്‍ സാധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവിനും ജോലി നഷ്ടപ്പെട്ടു. തൊഴില്‍രഹിതയായി ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കുട്ടിയെ വനിത പൊലീസ് രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 22കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com